Thursday, 11 October 2012

ഗാന്ധി.. (Ghandhi)

യാചകണ്റ്റെ നാണയത്തുട്ടിലും-
 നാടുവാഴിയുടെ അഴിമതിക്കെട്ടിലും-
 നീറി നീറി പിടഞ്ഞു വീണ്ടുമീ-
പുതിയകാലത്തിലാ പഴയ ശബ്ദം..
 ഹേ റാം.. ഹേ റാം...


പ്രണയം (love)

നിന്നിലെ മോഹമേഘങ്ങളെ-
ഞാനൂതിപ്പറപ്പിക്കും...
 അവയൊരു ചാറ്റല്‍മഴയായ്‌-
എന്നിലേയ്ക്ക്‌ പെയ്തുവീഴും...
 എന്നില്‍മുളച്ചുപൊന്തുന്ന-
 പുതുനാമ്പുകളെണ്റ്റെ-
പ്രണയമായ്‌ പൂത്തുനില്‍ക്കും....

സ്വാതന്ത്ര്യ്ം (freedom)


പ്രണയം (love)

ചുവന്ന പൂവുകള്‍ക്കിടയിലാണ്‌-
ഞാന്‍ നിന്നെ വരച്ചിട്ടത്‌.. 
മുഷിഞ്ഞ മുണ്ടില്‍പൊതിഞ്ഞ-
 ചോക്കുതുട്ടുരച്ചു ഞാന്‍-
 വരച്ച ചിത്രങ്ങളത്രയും-
നീയെത്തിനോക്കിയിട്ടും-
 നീയറിഞ്ഞതായ്‌ പറഞ്ഞില്ല-
ഞാന്‍ വരച്ചതെല്ലാം നിന്നെയായിരുന്നെന്ന്....

ഓണം (onam)


ഓണം (onam)